മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ , ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ ഷൂട്ടിംഗ് ആരംഭിച്ചു

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി വൈകാതെ തന്നെ ജോയിൻ ചെയ്യും. ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടി ഇതിലഭിനയിക്കുന്നതു. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഉദയ കൃഷ്ണ രചിച്ച ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നതെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കാൻ പോകുന്ന ഇതിന്റെ ടൈറ്റിൽ വൈകാതെ തന്നെ പുറത്തു വിടുമെന്നും വാർത്തകൾ വരുന്നുണ്ട്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ പറയുന്നത്.

എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, പൂയംകുട്ടി എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. 2010 ഇൽ പുറത്തു വന്ന പ്രമാണി എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ടീമൊന്നിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവയാണ് ഇത് കൂടാതെ ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. മോഹൻലാൽ നായകനായ ആറാട്ട് ആണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്ത് വന്ന അവസാന ചിത്രം

RELATED ARTICLES

Most Popular