ഒരു രാത്രി കൂടി song lyrics

Oru Rathri Koodi lyrics Malayalam

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)

പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ…
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ…
(ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ…
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം…
(ഒരു രാത്രി)

RELATED ARTICLES

Most Popular

Tags