ബോക്സ്ഓഫിസിൽ വൻ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നു. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് നടന്നു. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്.