Rithuragam (ഋതുരാഗം)  |  ഏതോ ഏതോ സ്വപ്നത്തിൻ  | Vaashi Song Lyrics

Lyrics of the song Rithuragam from the movie Vaashi.Tovino Thomas and Keerthi Suresh star in this song which starts as ‘Etho Swapnathin Maya Vaathil’

ഏതോ ഏതോ സ്വപ്നത്തിൻ മായാ വാതിൽ
കാണാക്കണ്ണിൽ നാം തേടുന്നോ
തമ്മിൽ തമ്മിൽ വേറൊന്നും ചൊല്ലാതോരോ
ജാലങ്ങൾ മെല്ലെ നെയ്യുന്നു
ഋതുരാഗം പോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതു ഭാവങ്ങൾ കൈമാറിടും
പുതു കാലം നമ്മിൽ പെയ്തുവൊ

വാടാതെ വാടുമ്പോൾ ഉൾക്കോണിൽ വിങ്ങുമ്പോൾ
തോളോരം ചായും നേർപകുതി നീ
ഞാനൊങ്കും തീരങ്ങൾ നീരോളംപോലെങ്ങോ
ചേലോടെ മൂടുന്നേരാണൊലി
അറിയാതിരുമിഴികളിലിതാ ഇതാ
സുഖമാർന്നൊരു ചെറുതരി കൗതുകം
വിറയോടിതു വഴിയടയുമോ
ഫലം തേടും സുഖനിമിഷം
ഋതുരാഗം പോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ഋതു ഭാവങ്ങൾ കൈമാറിടും
പുതു കാലം നമ്മിൽ പെയ്തുവൊ

പുൽത്തുമ്പിൽ മഞ്ഞിൻ വെട്ടം
വൈരങ്ങൾ ചാർത്തും പോലെ
ഉൾത്തുമ്പിൽ തെളിയും കണിക നീ
ആളില്ലാ നേരം തോറും പേരില്ലാ മൗനം പോലും
നിൻ രൂപം തിരയും അരികിലായ്
ഒരു വേള ഇനി നീ അറിയുമോ
മാനതാരിലെ മധുരിത നൊമ്പരം
അലിവോടൊരു വരി പകരുമോ
സ്വയം ചേരാൻ ഒരു കഥയായ്
ഋതുരാഗം പോൽ നീ എന്നിലും
മധുമാസം ഞാനായ് നിന്നിലും
ന ന നാ ന നാ …………………..

Most Popular

Tags

Exit mobile version