മിഴിയറിയാതെ വന്നു നീ lyrics

മിഴിയറിയാതെ വന്നു നീ Lyrics of Mizhiyariyathe Vannu Nee

കണ്‍ ചിമ്മിയോ നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍   (മിഴിയറിയാതെ…………)

തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തേനിനും മധുരം തരും അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ   (മിഴിയറിയാതെ…………)

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം  (മിഴിയറിയാതെ…………)

മിഴിയറിയാതെ വന്നു നീ: വരികളും സംഗീതവും

ബിച്ചു തിരുമല എഴുതി വിദ്യാസാഗര്‍ സംഗീതം പകർന്നു കെ ജെ യേശുദാസ് പാടിയ മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ്.കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിലെത്തി 1999 ൽ പുറത്തിറങ്ങിയ നിറം എന്ന ചലച്ചിത്രം അതിലെ മനോഹര ഗാനങ്ങൾകൊണ്ട് തന്നെ വളരെയധികം വേറിട്ട് നിൽക്കുന്നു

Most Popular

Tags

Exit mobile version